വേങ്ങര: വേങ്ങര, ഊരകം, കണ്ണ മംഗലം, പറപ്പൂർ, തെന്നല, പെരുമണ്ണ ക്ലാരി, പഞ്ചായത്തുകളുടെ കുടിവെള്ള സ്രോതസ്സായ കടലുണ്ടിപ്പുഴയിലെ വലിയോറ പാണ്ടികശാലയിൽ മൂന്നുവർഷം മുമ്പ് നിർമാണം പൂർത്തിയായ ബാക്കിക്കയം റെഗുലേറ്ററിന്റെ അനുബന്ധ പ്രവൃത്തികൾ പൂർ ത്തിയാക്കാൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച് ജലസേചന വിഭാഗം ചീഫ് എൻജിനീയർക്കും ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകി.
വലിയോറ ബാക്കി ക്കയം റഗുലേറ്ററിന്‍റെ അനുബന്ധ പ്രവർത്തികൾ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പറായ യൂസുഫലി വലിയോറ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് കമ്മീഷൻ ഉത്തരവിട്ടത്.
റെഗുലേറ്ററിൻ്റെ അനുബന്ധ പ്രവൃത്തിയായ 21 മീറ്റർ പാർശ്വഭിത്തി നിർമാണം ഇനി യും പൂർത്തിയായിട്ടില്ല. ഇതുമൂലം മണ്ണും മരങ്ങളും പുഴയിലേക്ക് ഇടിഞ്ഞിരുന്നു. റെഗുലേറ്ററിന്റെ പ്രവൃത്തികൾക്കായി പുഴയിലേക്ക് ക്രെയിനും മണ്ണുമാന്തി യന്ത്രങ്ങ ളുമെല്ലാം കൊണ്ടുപോവാൻ സ്വകാര്യ വ്യക്തികളുടെ സ്ഥലമെടുത്താണ് പഞ്ചായത്ത് റോഡ് വിതികൂട്ടിയത്. ഇവിടെ സംരക്ഷണ
ഭിത്തി നിർമിക്കേണ്ടതുണ്ട്. റോഡ് വീതി കൂട്ടാൻ താൽക്കാലികമായി ഏറ്റെടുത്ത സ്വകാര്യ വ്യക്തികളൂടെ സ്ഥലം പൂർവസ്ഥിതിയിലാ ക്കാമെന്ന കരാർ കമ്പനി അധികൃതരുടെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും വാക്കാലു ള്ള ഉറപ്പും നടപ്പായിട്ടില്ല. എറണാകുളം ആസ്ഥാനമായ സെഗൂറ ഫൗണ്ടേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കരാർ കമ്പനി പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.
പ്രോജക്ട് ഓഫിസ് കെട്ടിടത്തിന് കെട്ടിട നമ്പറും വൈദ്യുതി കണക്ഷനും ലഭിക്കാത്തതും റെഗുലേറ്ററിൻ്റെ തുടർപ്രവർത്തനത്തെ ബാധിക്കുന്നതായി നാട്ടുകാർ പറയുന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഇതുമായി ബന്ധപ്പെട്ട് ഇരു സർക്കാറിൻ്റെ കാലത്തും ബ ന്ധപ്പെട്ട വകുപ്പ് മന്ത്രിക്കും ജല സേചന-ജലനിധി ഉദ്യോഗസ്ഥർ ക്കും എം.എൽ എ അടക്കമുള്ള ജനപ്രതിനിധികൾനിരവധി തവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടി ല്ല.ലോകബാങ്ക് സഹായത്തോടെ 20 കോടി രൂപ ചിലവിൽ 2016 ലാണ് ബാക്കിക്കയംറെഗുലേറ്ററി നിർമ്മാണ പ്രവർത്തി ആരംഭിച്ചത്. 2020 ഓടുകൂടി പ്രവർത്തി പൂർത്തീകരിച്ചെങ്കിൽ അനുബന്ധ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടില്ലായിരുന്നു. അനുബന്ധ പ്രവർത്തികൾക്കായുള്ള അഞ്ചു കോടിയോളം രൂപയുടെ എസ്റ്റിമേറ്റ് ജലവിഭവവകുപ്പ് മന്ത്രിയുടെ പരിഗണനയിലാണ്. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവായതോടെ തുടർ പ്രവർത്തനങ്ങൾക്ക് വേഗത കൂടുമെന്നാണ് പ്രതീക്ഷ.