എ ആർ നഗർ: ഇരുമ്പുചോല എ.യു.പി സ്കൂൾ അറുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചു തയ്യാറാക്കിയ 'ഓളം- ചോലയുടെ താളം' പി കെ കുഞ്ഞാലിക്കുട്ടി എം. എൽ. എ പ്രകാശനം ചെയ്തു. അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിൽ ആറര പതിറ്റാണ്ടിലധികമായി അക്ഷര വെളിച്ചം വിതറിയ ഇരുമ്പുചോല എ.യു.പി സ്കൂളിന്റെ വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും 2025 ഏപ്രിൽ 9 ,10 തീയതികളിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഈ വർഷം വിരമിക്കുന്ന പ്രധാനധ്യാപകൻ ഷാഹുൽ ഹമീദ് തറയിൽ, അറബിക് അധ്യാപകനായ ടി. പി അബ്ദുൽ ഹഖ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനത്തിന്റെ ഭാഗമായി പ്രചരണ സമിതി തയ്യാറാക്കിയ 'ഓളം- ചോലയുടെ താളം' പ്രകാശനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ സ്കൂൾ പി. ടി.എ പ്രസിഡണ്ട് അബ്ദുൽ റഷീദ് ചെമ്പകത്ത് അധ്യക്ഷത വഹിച്ചു.
മാനേജർ കാവുങൽ ലിയാഖത്തലി, എ. ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കൊണ്ടാണത്ത് അബ്ദുൽ റഷീദ് , എച്ച്. എം ഇൻ ചാർജ് ജി. സുഹാബി, പി. അബ്ദുല്ലത്തീഫ് , കെ. എം. എ ഹമീദ് , പി. ടി അനസ്, മാനേജിംഗ് കമ്മിറ്റി അംഗം മംഗലശ്ശേരി മൊയ്തീൻകുട്ടി, പ്രചരണ സമിതി ചെയർമാൻ ഫൈസൽ കാവുങ്ങൽ, കൺവീനർ ആഷിക് അലി കാവുങ്ങൽ, പി. ടി. എ ഭാരവാഹികളായ അൻളൽ കാവുങ്ങൽ, മുനീർ തലാപ്പിൽ , ഇസ്മായിൽ തെങ്ങിലാൻ, ഒ.സി അഷ്റഫ്, ഖദീജ മംഗലശ്ശേരി , എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.