വേങ്ങര: ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ ഈദ് ദിനത്തിൽ ടൗൺ ജുമാ മസ്ജിദ് പരിസരത്ത് മയക്ക് മരുന്ന് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
ഈദാശംസകൾ നേർന്ന് കൊണ്ട് മധുരപലഹാര വിതരണവും, ലഹരി വിരുദ്ധ ബോധവൽക്കരണ നോട്ടീസ് വിതരണവും, പൗരപ്രമുഖനും, പള്ളി കാരണവരുമായ എൻ.ടി ബാവ ഹാജി നിർവ്വഹിച്ചു.
പൗരസമിതി പ്രസിഡന്റ് എം.കെ റസാക്ക്, നെല്ലാടൻ മുഹമ്മദ് ഹാജി, പി.എ. ബാവ, സി.എച്ച് സൈനുദ്ധീൻ, എം. ടി കരീം തുടങ്ങിയവർ നേതൃത്വം നൽകി.