ഒതുക്കുങ്ങൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റ്പടിഞ്ഞാരക്കര എ.എം.എൽ.പി സ്കൂളിൽ ഒരുക്കിയ പച്ചക്കറി വിളവെടുപ്പുത്സവം നടത്തി.
ജോയിൻ ഡയറക്ടർ അക്കാദമിക് കോർഡിനേറ്റർ ഡോ:ഷാജിത എസ് ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഡിസ്ട്രിക് കൺവീനർ പി.ടി രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു.
ചിരങ്ങ, വെണ്ട, വഴുതന, മത്തൻ, തക്കാളി, ചീര, വെള്ളരി തുടങ്ങിയ വിവിധ പച്ചക്കറികൾ കൃഷി ചെയ്തിട്ടുണ്ട്.
ക്ലസ്റ്റർ കൺവീണർ സെക്കീന മൊയൻ, പി. നിത്യ, കെ.ഫൗസിയ, പി.ടി.എ പ്രസിഡൻ്റ് ടി.സി അബ്ദുൽ ഗഫൂർ, പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാരിസ്, നീർങ്ങാട്ട് രവി, എൻ.എസ്.എസ് കോർഡിനേറ്റർ ബി സി ജിസ്മിത്ത് എന്നിവർ സംബന്ധിച്ചു.