കോട്ടക്കലിൽ അസ്സം സ്വദേശിയുടെ മരണം കൊലപാതകം; പിടിയിലായത് കോട്ടക്കൽ, തിരൂരങ്ങാടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘം

മലപ്പുറം കോട്ടക്കലിൽ അസം സ്വദേശിയെ അവശനിലയിൽ കണ്ട് മരണമടഞ്ഞ സംഭവം കൊലപാതകം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആണ് തലക്കേറ്റ അടിയാണ് മരണ കാരണം എന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ്
മരണം കൊലപാതക മെന്നു തെളിഞ്ഞത്. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട പണമിടപാടിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ട ഹബീൽ ഹുസൈൻ ലഹരി വില്പന സംഘത്തിൽ പെട്ട ആളായിരുന്നു. കേസിലെ പിടിയിലായ മുഖ്യ പ്രതി തിരൂരങ്ങാടി ചന്തപ്പടി സ്വദേശി നസ്റുദ്ധീൻ ഷാ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ റൗഡി ലിസ്റ്റിൽ പെട്ട ആളാണെന്ന് ഡി വൈ എസ് പി   കെ. എം ബിജു പറഞ്ഞു. മരണപ്പെട്ട 23 കാരനായ ആസ്സാം സ്വദേശി ഹബീൽ ഹുസൈൻ 8വർഷമായി കേരളത്തിൽ താമസിക്കുന്ന വ്യക്തിയാണ്. മുഖ്യ പ്രതി നസുറുദ്ദീൻ അടക്കം  4 പേരെ ആണ് പോലീസ് പെരുമ്പാവൂരിൽ നിന്നും ചെനക്കലിൽ നിന്നും മഞ്ചേരിയിൽ നിന്നുമായി അറസ്റ്റ് ചെയ്തത്.
Previous Post Next Post

Vengara News

View all