ബാക്കിക്കയം ജലസംഭരണി തുറന്ന് വിടാനൊരുങ്ങി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്: പതിനായിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ളം മുട്ടും


വേങ്ങര: പതിനായിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ളം തുറന്ന് വിട്ട് വെഞ്ചാലി പാടത്തെ കർഷകർക്ക് വെള്ളം എത്തിക്കാൻ വലിയോറ ബാക്കിക്കയം റെഗുലേറ്റർ ഷട്ടർ നാളെ രാവിലെ തുറന്ന് വിടാൻ ഷട്ടർ ഓപ്പറേറ്റർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.

ഈ വെള്ളം തുറന്ന് വിടുന്നതോട് കൂടി വേങ്ങര, ഊരകം, പറപ്പൂർ കണ്ണമംഗലം
പെരുമണ്ണ ക്ലാരി, തെന്നല, എടരിക്കോട്, ഒതുക്കുങ്കൽ ഓഴൂർ പഞ്ചായത്തുകളിലെ കുടിവെള്ളം ഏറെകുറെ മുട്ടുമെന്ന് ഉറപ്പായി. 

കടുത്ത വേനലിൽ കടലുണ്ടി പുഴയിൽ വെള്ളം ക്രമാതീതമായി താഴ്ന്നു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഉള്ള വെള്ളം കൃഷിക്ക് തുറന്ന് വിടാൻ ജില്ലാ കലക്ടർ ഉത്തരവ് ഇട്ടിരിക്കുന്നത്.

ഈ ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ന് (3-3.2025) രാവിലെ 8.30 ന് ബന്ധപ്പെട്ട പഞ്ചായത്തുകളിലെ പ്രസിഡണ്ട്മാരും  ജനപ്രതിനിധികളും ജലനിധി ഫെഡറേഷൻ ഭാരവാഹികളും എല്ലാ സ്കീം ലവൽ കമ്മറ്റി അംഗങ്ങളും വാർഡ്തല ഭാരവാഹികളും
ഗുണഭോക്താക്കളും ബാക്കിക്കയം റെഗുലേറ്റർ ഓപറേറ്റിംഗ് യൂനിറ്റ് പരിസരത്ത് എത്തിച്ചേരുക.

കുടിവെള്ള സംരക്ഷണത്തിന് ജനാതിപത്യമാർഗത്തിൽ
അധികൃതരുടെ ശ്രദ്ധ ക്ഷണിക്കൽ സമരത്തിൽ എല്ലാവരും പങ്കാളികളാവുക
എന്ന്
എൻ ടി മുഹമ്മത് ഷെരീഫ്
ജനറൽ സിക്രട്ടറി

മർട്ടി ജി.പി. ജലനിധി
കമ്മറ്റി
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}