ഊരകം: ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂൾ ഒ.കെ മുറിയിലെ ടാലന്റ് ക്ലബിന്റെ നേതൃത്വത്തിൽ 2024 ജൂൺ മാസം മുതൽ ആരംഭിച്ച ടാലന്റൈൻ ക്വിസ് മത്സരങ്ങളുടെ മെഗാ ഫൈനൽ "ടാലന്റ് ഹണ്ട്" മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളെ മൊമന്റോ നൽകി ആദരിച്ചു.
വിദ്യാർത്ഥികളിൽ പൊതു വിജ്ഞാനവും വായനാശീലവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ടാലൻ്റൈൻ പദ്ധതി ഒരു വർഷം വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായിട്ടാണ് മെഗാഫൈനൽ മത്സരം നടത്തിയത്.
മത്സരത്തിൽ 4 എ ക്ലാസിലെ ശ്രാവൺ, നവാമിക, റുഷ്ദസി.പി എന്നിവർ യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികളെ സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ സി. അബ്ദുറഷീദ് മാസ്റ്റർ മൊമന്റോ നൽകി ആദരിച്ചു. ടാലൻ്റൈൻ ക്ലബ് കൺവീനർ ശ്രീജ ടീച്ചർ, ചെയർപേഴ്സൺ സംഗീത ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.