കോട്ടക്കലിൽ ഹൈദരലി തങ്ങൾ ഫൗണ്ടേഷന് തുടക്കം കുറിച്ചു

കോട്ടക്കൽ: സാധാരണക്കാർ അത്താണിയായി പ്രവർത്തിക്കാൻ ഹൈദരലി ശിഹാബ്‌തങ്ങൾ ഫൗണ്ടേഷന് കഴിയുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്‌തങ്ങൾ... കോട്ടക്കലിൽ ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എമ്പവർമെന്റ് ട്രസ്റ്റ് പ്രഖ്യാപനവും റിലീഫ് സഹായ വിതരണ ഉദ്ഘാടന വും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കോട്ടക്കൽ ആസ്ഥാനമായി ഒരു കേന്ദ്രം വേണം എന്ന ചിന്തയിൽ നിന്നാണ് ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ എന്ന ആശയം ഉദിക്കുന്നത്. 

ട്രസ്റ്റ് അംഗങ്ങളായി കെ.കെ. നാസർ (മാനേജിങ് ട്രസ്റ്റി), ഡോ പുത്തൂർ റഹ്മാൻ,കീഴേടത്ത് ഇബ്രാഹിം ഹാജി, മുസ്ത ഫ പുളിക്കൽ തുടങ്ങിയവരെ സാദിഖലി തങ്ങൾ പ്രഖ്യാപി ച്ചു. 

കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ. നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സി. ശംസുദ്ധീൻ സ്വാഗതവും, ട്രഷറർ സാജിദ് മങ്ങാട്ടിൽ നന്ദിയും പറഞ്ഞു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.

ഹൈദരലി തങ്ങൾ  അനുസ്‌മരണ പ്രഭാഷണം ബഷീർ ഫൈസി ദേശമംഗലം നിർവഹിച്ചു. ആയിരത്തോളം കുടുംബ ങ്ങൾക്ക് റംസാൻ റിലീഫ് വിതരണവും, സാമ്പത്തിക  സഹായ വിതരണവും നടത്തി.

പ്രൊഫസർ കെ. കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സലാം വളാഞ്ചേരി, അഷ്‌റഫ് അമ്പലത്തിങ്ങൽ, സൈനുദ്ധീൻ മാസ്റ്റർ പൊന്മള,സിദ്ദീഖ് പരപ്പാര, കീഴേടത്ത് ഇ ബ്രാഹിം ഹാജി, യു എ ഷബീർ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}