വേങ്ങര: മതേതര മൂല്യങ്ങൾക്കും സാമൂദായിക സൗഹാർദ്ധത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ എ പറഞ്ഞു. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഇഫ്താർ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഒരു കാലത്ത് ഇഫ്താർ സംഗമങ്ങളുടെ വേലിയേറ്റമുണ്ടായിരുന്ന രാജ്യതലസ്ഥാനത്ത് ഇന്ന് അതെല്ലാം ഓർമ്മയായി. അത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസം ലീഗ് ഡൽഹിയിൽ നടത്തിയ ഇഫ്താർ സംഗമത്തിലെ വലിയ നേതാക്കളുടെ സാന്നിദ്ധ്യം ദേശീയ മാധ്യമങ്ങൾ പോലും പ്രശംസിച്ചു. കേരളത്തിലും സ്ഥിതി വിഭിന്നമല്ല തുടർച്ചയായ ഇടത് ഭരണം ചില പ്രദേശങ്ങളും ചില ജനവിഭാഗങ്ങളും അവഗണക്കപ്പെടാൻ കാരണമായി. സംഘടിത മുന്നേറ്റം കൊണ്ട് ഈ സ്ഥിതി മാറണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് പി.കെ അസ് ലു അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ രണ്ടത്താണി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. സംസ്ഥാന പ്രവർത്തക സമിതിയംഗം കെ.എം കോയാമു, മണ്ഡലം ജനറൽ സെക്രട്ടറി പി.കെ അലി അക്ബർ ട്രഷറർ ടി.മൊയ്തീൻകുട്ടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് ശരീഫ് കുറ്റൂർ, വിവിധ സംഘടനാ നേതാക്കളായ എൻ അബ്ദുള്ളക്കുട്ടി മുസ്ലിയാർ,ഇസ്മായിൽ ഫൈസി കിടങ്ങയം. മുഹമ്മദ് കുട്ടി അൻസാരി കെ.എം ഹമീദ്, സുഫ് യാൻ അബ്ദുസ്സലാം,ടി എസ് അഖിലേഷ്, കോയ, മണ്ഡലം ഭാരവാഹികളായ
ഇ.കെ സുബൈർ മാസ്റ്റർ, മങ്കട മുസ്തഫ, ചാക്കീരി ഹർഷൽ, ആവയിൽ സുലൈമാൻ, പി.പി ആലിപ്പ, ഇ.കെ മുഹമ്മദലി, ഒ.സി ഹനീഫ, എം കമ്മുണ്ണി ഹാജി, പഞ്ചായത്ത് ഭാരവാഹികളായ പറമ്പിൽ ഖാദർ, ടി.വി. ഇഖ്ബാൽ, ടി. പി അഷ്റഫ്, വി.എസ് ബഷീർ മാസ്റ്റർ, വി.എഫ് ശിഹാബ് മാസ്റ്റർ, കെ.ടി അബ്ദുസ്സമദ്, പൂക്കുത്ത് മുജീബ്, ഇ.കെ മുഹമ്മദ് കുട്ടി,എ.പി ഹംസ,ഇസ്മായിൽ പൂങ്ങാടൻ, പോഷക ഘടകം ഭാരവാഹികളായ വി.കെ കുഞ്ഞാലൻ കുട്ടി, പുളിക്കൽ അബൂബക്കർ മാസ്റ്റർ,എൻ.ടി അബ്ദുന്നാസർ, പി.എ ജവാദ് . അലി കുഴിപ്പുറം, സൈദ് നെടുമ്പള്ളി, ഇ.കെ കുഞ്ഞാലി, പി.മുഹമ്മദ് ഹനീഫ, നൗഫൽ മമ്പീതി, കെ.എം നിസാർ, കെ.ടി ഷാസു എ. കെ നാസർ, മുനീർ വിലാശ്ശേരി, എൻ.കെ നിഷാദ്, സൽമാൻ കടമ്പോട്ട്, ആമിർ മാട്ടിൽ എന്നിവർ പ്രസംഗിച്ചു.