മലപ്പുറം: അതീവ ശ്രദ്ധ ചെലുത്തേണ്ട ഹോംനേഴ്സിംഗ് മേഖലയിൽ തൊഴിൽ ചെയ്യുന്ന മാലാഖമാർക്ക് പ്രത്യേക സുരക്ഷ സർക്കാർ ഉറപ്പാക്കണമെന്ന് അഗതി മിത്ര ഹോംനേഴ്സ് സർവീസ് മലപ്പുറം ജില്ലാ കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ സന്ദേശം നൽകുന്നതിന് ഏപ്രിൽ 20ന് വേങ്ങരയിൽ വെച്ച് "ഓടി തോൽപ്പിക്കാം നമുക്ക് ലഹരി വിപത്തിനെ " എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന ജനകീയ മാരത്തോൺ വൻ വിജയമാക്കുന്നതിന് മുന്നിട്ടിറങ്ങാനും കൺവെൻഷൻ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡണ്ട് അഷ് റഫ് മനരിക്കൽ അധ്യക്ഷത വഹിച്ചു, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു, അസൈനാർ ഊരകം, സലാം ഹാജി മച്ചിങ്ങൽ, കെ ടി അബ്ദുൽ മജീദ്, ഇ.സത്യൻ മാസ്റ്റർ, ടി മുഹമ്മദ് റാഫി, എൻ ടി മൈമൂന മെമ്പർ, നന്ദു കൃഷ്ണ, മുഹമ്മദ് ബാവ എ ആർ നഗർ, മണ്ണിൽ ബിന്ദു, റൈഹാനത്ത് ബീവി, റാഹില എസ്, ജമീല മാങ്കാവ്, സി ചന്ദ്രമതി, അഷ്റഫ് വൈലത്തൂർ, ഹൈറുന്നിസ യൂ സിറ്റി, ഉമ്മുകുൽസു വെള്ളമുണ്ട, സീനത്ത് നിലമ്പൂർ, റഷീദ പി കെ, അഷറഫ് സെഞ്ച്വറി, മുബീന എൻഎസ് , ജമീല സി, ഷാഹിദാ ബീവി, അസൂറ ബീവി ,രഹ് ന എസ് തുടങ്ങിയവർ സംസാരിച്ചു.
കെബീർ കക്കാട് സ്വാഗതവും, ഉണ്ണി തൊട്ടിയിൽ നന്ദിയും പറഞ്ഞു.