തിരൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹൈദർ അലി, വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ, വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് കബീർ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാണ്. അറസ്റ്റിലായ ഹൈദർ അലി ഒമാനിൽ നിന്നാണ് എംഡി എം എ എത്തിച്ചത്. വിൽപ്പന നടത്തുന്നതിനുവേണ്ടി വൻതോതിൽ എംഡിഎം എത്തിച്ചതായി പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.