കോട്ടക്കൽ: അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി യൂടെ ഈത്തപ്പഴ ചലഞ്ച് - 2025 വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി ട്രഷറർ മുസ്തഫ ഉള്ളാടശേരി, സെക്രെട്ടറി ശിഹാബ് കൂരിയാട് എന്നിവർ പങ്കെടുത്തു. ചലഞ്ചിൽ പങ്കാളികളായ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ വീടുകളിലേക്കുള്ള ഈത്തപ്പഴ ബോക്സുകൾ വിതരണം ചെയ്തു.
കെ.എം.സി.സി യുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനുള്ള ഈ സദുദ്ധ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി നന്ദി അറിയിച്ചു.