വേങ്ങര: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി കൂരിയാട് ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ബോധവൽക്കരണവും സംഘടിപ്പിച്ചു.
കൂരിയാട് റോയൽ
ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ഇഫ്താർ സംഗമം വാർഡ് പ്രസിഡന്റ് കെ പി ചെള്ളിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഫീർ ബാബു ഉദ്ഘാടനം ചെയ്തു. കേരളം ഒന്നടങ്കം വ്യാപിച്ചു കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തെക്കുറിച്ചും അതിനെതീരെ രക്ഷിതാക്കളും പൊതു സമൂഹവും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വേങ്ങര എസ് ഐ സുരേന്ദ്രൻ വി ബോധവൽക്കരണ ക്ലാസെടുത്തു. പരിപാടിയിൽ മുന്നൂറോളം പേർ പങ്കെടുത്തു.
ചന്ദ്രമോഹനൻ കൂരിയാട് , വാർഡ് മെമ്പർ ആരിഫ , ശിഹാബ്, ഉമ്മർ വി കെ , മഹറൂഫ് പാലേരി, അസിസ്, ഷൌക്കത്തലി, പാറയിൽ കരീം , ഹംസ ചെള്ളി, സമീറലി വി കെ , ഇസ്മായിൽ വി കെ, അലി , സുരേഷ് കെ പി, പ്രദീപ് കെ എം, സുബൈദ കാളങ്ങാടൻ എന്നിവർ നേതൃത്വം നൽകി. മുജീബ് സ്വാഗതവും പ്രേമദാസൻ നന്ദിയും പറഞ്ഞു.