ഊരകം: ജിഎൽപിഎസ് ഊരകം കീഴുമുറി കുറ്റാളൂരിലെ പഠനോത്സവം വേറിട്ട കാഴ്ചയായി. വഞ്ചിപ്പാട്ട്, വാഹനപരിചയം, പാവനാടകം, കളർ ഡാൻസ്, ഇംഗ്ലീഷ് സ്കിറ്റ്, അനിമൽ സ്റ്റോറി, ഡയറി പ്രസന്റേഷൻ, വായ്ത്താരി, ദൃശ്യാവിഷ്കാരം, അറബിക് സ്കിറ്റ്, ചോദ്യോത്തര പാട്ട് തുടങ്ങി വിവിധ പരിപാടികൾ കുട്ടികളെ ആകർഷകമാക്കുന്നതായിരുന്നു
വേങ്ങര മുൻ ബി പി ഒ സോമനാഥൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുലൈമാൻ യു സ്വാഗതവും കെ വി ശോഭന നന്ദിയും പറഞ്ഞു.