പറപ്പൂർ: ചേക്കാലിമാട് ബ്രൈറ്റ് ആർട്സ് & സ്‌പോർട് ക്ലബ്ബ് യുവാക്കളിലെ ലഹരി ഉപയോഗത്തിനെതിരെ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. പരിപാടി പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സിദ്ധീഖ് കെ മുഖ്യ പ്രഭാഷണം നടത്തി.
ക്ലബ് രക്ഷാധികാരി ബഷീർ മാസ്റ്റർ, സെക്രട്ടറി അസീസ് സി ടി, വാർഡ് മെമ്പർ സൈദുബിൻ, എൻ വൈ കെ കോർഡിനേറ്റർ അസ്‌ലം, പറപ്പൂർ പാലിയേറ്റീവ് സെക്രട്ടറി മുഹമ്മദ് അലി വി എസ്, സുബൈർ മാസ്റ്റർ, സി എസ് എസ് പ്രധിനിധി സക്കീർ എ കെ എന്നിവർ സംസാരിച്ചു.