യുഎഇയിൽ വേറിട്ട ഇഫ്താർ വിരുന്നൊരുക്കി കോട്ടക്കൽ മാൻസ് ക്ലബ് മെമ്പർമാർ

യു എ ഇ: കാലം മുന്നോട്ട് പോകുംന്തോറും ബന്ധങ്ങൾ കുറഞ്ഞുവരുന്ന കാലഘട്ടത്തിൽ, അയൽവാസി നാട്ടുക്കാരോടുള്ള ബന്ധങ്ങൾ, പ്രവാസ ലോകത്തു നിന്ന് കൊണ്ട് കഴിഞ്ഞ 15 വർഷവും യുഎഇയിലെ വിവിധ എമിറേറ്റ്സിൽ വെച്ച് പുലർത്തിയത്പ്പോലെ, ഇത്തവണ പതിനാറാമത്തെ അയൽവാസികളുടെ ഇഫ്താർമീറ്റിന് അബൂദാബി വേദിയായി.

സൂപ്പിബസാർ മുതൽ താഴെ കോട്ടക്കൽ വരെയും പരിസര പ്രദേശത്തെയുമുള്ള യുഎഇലെ നൂറുകണക്കിന് ഫാമിലികളടക്കമുള്ള, ചെറുപ്രായക്കാർ മുതൽ പ്രായമായവർ വരെയുള്ള വിവിധ തലമുറകളിലെ നാട്ടുകാർ ഒരുമ്മിച്ച് സൗഹൃദ ബന്ധങ്ങൾ പുതുക്കുകയുണ്ടായി.
പുണ്യങ്ങളുടെ മാസത്തിൽ പുണ്യ നബി (സ) ഇഷ്ടപ്പെടുന്ന രീതിയിൽ നാല് പേർ വീതം ചേർന്ന്, ഒരേ പ്ലേറ്റിൽ കൈയിട്ടാണ് ഭക്ഷണങ്ങൾ കഴിച്ചിരുന്നത്.

ശനിയാഴ്ച്ച അബൂദാബി റബദാൻ പാർക്കിൽ വെച്ച് നടന്ന സംഗമത്തിന് സെബീൽ പരവക്കൽ, ഷബീബ് കോയ തങ്ങൾ, അഹമ്മദ് വടക്കേതിൽ, പനമ്പുള്ളി ഷാഫി, കരിമ്പനക്കൽ ബാവ, പരവക്കൽ അൻവർ, ഹബീബ് കോയ തങ്ങൾ, ഷഹീദ് പരവക്കൽ, ഒ.പി ഷംസു എന്ന ബാവ, ഷഫീർ എ ടി,  ഷർജാൻ, ഷാഫി തങ്ങൾ, ഇർഷാദ് കൈനിക്കര, കാട്ടി അയ്യൂബ്, കെ എം ഡി, അക്ബർ പരവക്കൽ എന്നിവർ നേതൃത്വം നൽകി. 

അബൂദാബി കോട്ടക്കൽ മുനിസിപ്പൽ കെ.എം സി.സിയുടെ ഉപാധ്യക്ഷൻ കെ.കെ മുബാറക്കും, സെക്രട്ടറി ഇളമ്പിലിക്കാട്ട് നിസാറും പരിപാടിയിൽ സജീവസാനിധ്യങ്ങളായിമാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}