കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് വി കെ മാട് അംഗനവാടിയുടെ പ്രവർത്തിക്ക് തുടക്കം കുറിച്ചു

ചേറൂർ: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് വി കെ മാട് അംഗനവാടിയുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം പ്രൗഢമായ ജനപങ്കാളിത്തത്തോടുകൂടി കുറ്റിയടി കർമ്മം നടത്തിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ പ്രവർത്തി ഉദ്ഘാടനം ചെയ്തു.
 
വാർഡ് മെമ്പർ കാരിവട്ടത്ത് ഹുസൈൻ അധ്യക്ഷതവഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ തയ്യിൽ റഹിയാനത്ത്, പി കെ സിദ്ദീഖ്, വി പി എ റഷീദ്, ആവയിൽ സുലൈമാൻ ഹാജി, വി പി കുഞ്ഞിമുഹമ്മദ് ഹാജി, പക്കിയൻ മുഹമ്മദലി, അസിസ്റ്റന്റ് എൻജിനീയർ അമൽനാഥ്, കെ വി ബാലസുബ്രഹ്മണ്യൻ, അബ്ദുല്ലക്ക് പക്കിയൻ,വി ടി കുഞ്ഞാലൻകുട്ടി ഹാജി, പുള്ളാട്ട് സലിം മാഷ്, കാരിവട്ടത്ത് ഇബ്രാഹിം ഹാജി, കരുമ്പൻ കുഞ്ഞാപ്പഹാജി, സക്കീറലി കണ്ണേത്ത്, പിടി അബ്ദുറഹ്മാൻഹാജി, എ കെ ഹംസ,അൻവർ പഴകത്ത്, ഫൈസൽ പി, ടിപി രാമചന്ദ്രൻ മാഷ് എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഐ സി ഡി എസ് സൂപ്പർവൈസർ ബിന്ദു സ്വാഗതവും സവിത ടി പി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}