വേങ്ങര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കീഴിലുള്ള ടീച്ചേഴ്സ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ വേങ്ങര ബസ്റ്റാൻഡ് പരിസരത്ത് ലഹരി വിപത്തിനെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ലഹരി വിപത്തിനെതിരെ അധ്യാപക കവചം എന്ന് പേരിട്ട ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ആദ്യ ഘട്ടത്തിൽ ബസ് യാത്രക്കാർ, സ്കൂൾ പരിസരത്തെ വിദ്യാർത്ഥികൾ, കച്ചവടക്കാർ, ഓട്ടോ ഡ്രൈവർമാർ എന്നിവർക്കിടയിലാണ് ലഘുലേഖ വിതരണവും ബോധവൽക്കരണവും നടന്നത്. ബസ്റ്റാൻഡിൽ നടന്ന ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ഷക്കീല നിർവഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി രതീഷ്, കെ ശശികുമാർ എന്നിവർ അഭിവാദ്യം ചെയ്തു. ടീച്ചേഴ്സ് ബ്രിഗേഡ് ഉപജില്ല ക്യാപ്റ്റൻ എ കെ നാദിർഷ, വി ദിനേശ്,കെ റോഷിത്, കെ ദീപ എന്നിവർ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.