വെൽഫെയർ പാർട്ടി പറപ്പൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു

വേങ്ങര: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി വെൽഫെയർ പാർട്ടി പറപ്പൂർ പഞ്ചായത്ത് ഇലക്ഷൻ കമ്മറ്റി രൂപീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് നജീബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയഗം സനൽകുമാർ, മണ്ഡലം പ്രതിനിധി കെ.വി.അബ്ദുൽ ഹമീദ്, എന്നിവർ സംസാരിച്ചു. 

നജീബ് (ചെയർമാൻ), പി.കെ. ജലീൽ ( ജനറൽ കൺവീനർ), എ.പി. മുനീർ (സെക്രട്ടറി) എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എ.പി മുനീർ സ്വാഗതവും, വൈസ് പ്രസിഡൻറ്റ് ബഷീർ തൂമ്പത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}