വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ഉദ്ഘാടനം പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ സലിം, വികസന സ്റ്റാൻഡിങ് പേഴ്സൺ ഹസീന ബാനു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ് മടപ്പള്ളി, മെമ്പർമാരായ ഖമർബാനു, നുസ്റത്ത് തുമ്പയിൽ, അബ്ദുൽ കരീം ടി ടി, റുബീന അബ്ബാസ്, ജംഷീറ എ കെ, റഫീഖ് മൊയ്തീൻ, നജ്മുന്നിസ സാദിഖ്, ആസ്യ പാറയിൽ, നഫീസ എ കെ, കുറുക്കൻ മുഹമ്മദ്, നുസ്രത്ത് അമ്പാടൻ, മൈമൂന എൻ ടി, അബ്ദുൽ ഖാദർ സി പി, സെക്രട്ടറി അനിൽകുമാർ ജി, ഐ സി ഡി എസ് സൂപ്പർവൈസർ ജസീന മോൾ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.