കുറ്റൂർ നോർത്ത് പാരിക്കാട് ആർ.പി.ടി ക്ലബ്ബ് അംഗങ്ങൾ ഇത്തവണ പെരുന്നാൾ സമ്മാനവുമായെത്തിയത് വീട്ടിലിരിക്കുന്ന ഉമ്മമാരുടെയും ഉമ്മൂമമാരുടെയും അടുത്തേക്കാണ്. അപ്രതീക്ഷിതമായി പേരക്കുട്ടികൾ അവരുടെ ക്ലബിന്റെ ഈദ് ഗിഫ്റ്റ് വീട്ടിലെത്തി കൈമാറിയപ്പോൾ അവരുടെ മനസ്സ് നിറഞ്ഞു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ക്ലബ്ബിൻ്റെ ഈ വർഷത്തെ വേറിട്ട ഒരു പരിപാടിയായിരുന്നു 'ഉമ്മ സമ്മാനം' പദ്ധതി. കൂടാതെ 227 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണവും നടന്നു. ജാതി മത ഭേദമന്യേ എല്ലാ വിഭാഗം കുടുംബങ്ങൾക്കും കിറ്റുകൾ നൽകി.
ചെയർമാൻ യാസിർ സി.വിയുടെ നേതൃത്വത്തിലാണ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോവുന്നത്. ബാലകൃഷ്ണൻ, നിഷാദ് കെ.പി. നാദിഷ് ,ഷഹ്ഷാദ് , കാഷിഫ് കെ.വി എന്നിവർ നേതൃത്വം നൽകി.