ദമാം: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുൻ മന്ത്രിയും തിരൂരങ്ങാടി, താനൂർ നിയമസഭാ നിയോജക മണ്ഡലത്തിലെ എംഎൽഎയും പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കൂടി ആയിരുന്ന കെ കുട്ടി അഹമ്ദ് കുട്ടിയുടെ
സ്മരണയും ഓർമ്മകളും ഉൾക്കൊള്ളിച്ചുകൊണ്ട് കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കൾ, മതപണ്ഡിതന്മാർ, പ്രവാസി നേതാക്കൾ, സാമൂഹിക സാംസ്കാരിക കല രംഗത്ത് പ്രമുഖർ ഐഎഎസ് തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ സഹപാഠികൾ സുഹൃത്തുക്കൾ, സഹപ്രവർത്തകർ, കുടുംബാംഗങ്ങൾ തുടങ്ങിയ 114 പേരുടെ ഓർമ്മകളും, അനുഭവങ്ങളും. എഴുതപ്പെട്ടിട്ടുള്ള,
"കെ.കുട്ടി അഹമ്ദ് കുട്ടി
കാലവും നിലപാടും എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനം ദമാമിൽ വച്ച് നടന്നു.
ദമ്മാം കെഎം സി സി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ്
ദമാം മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് കെ.പി ഹുസൈൻ, അൽ ഖോബാർ കെഎംസിസി പ്രസിഡന്റ് ഇക്ബാൽ ആനമങ്ങാടിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.
എസ്. ടി. യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അസീസ് പഞ്ചിളി, മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ജൗഹർ കുനിയിൽ സ്വാഗതവും, ബഷീര്‍ ആ ലൂങ്ങല്‍ നന്ദിയും പറഞ്ഞ സംഗമത്തിൽ, സഹീർ മജ്ദാൽ, ഷബീർ തേഞ്ഞിപ്പലം, മുഹമ്മദ് കരിങ്കപ്പാറ, റിയാസ് മമ്പാട്, അഷ്‌റഫ് ക്ലാരി, ഉസ്മാന്‍ , നസീർ ബാബു എന്നിവർ നേതൃത്വം നൽകി.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
കരീം വേങ്ങര, മുഹമ്മദ് അലി കോട്ടക്കൽ,അബ്ദു സമദ് കരിഞ്ചാപ്പടി, ആലികുട്ടി താനൂർ, റഷീദ് മുത്തു നാലകത്ത്, കുഞ്ഞിപ്പ തയ്യിൽ, വഹീദ് കീഴുപറമ്പ, ഷുഹൈബ് കീഴാറ്റൂർ, ഗഫൂർ കോട്ടക്കൽ, ഫാസിൽ വളാഞ്ചേരി, ശിഹാബ് മലപ്പുറം, ഫസൽ തീരുർ, ശിഹാബ് മങ്കട തുടങ്ങിയവർ സംബന്ധിച്ചു.