തിരൂർ : മനുഷ്യാവകാശകമ്മിഷനിൽ ജുഡീഷ്യൽ കമ്മീഷൻ അംഗം ബൈജു നാഥിനു മുമ്പിൽ തിരൂരിലെ സിറ്റിങ്ങിൽ
പൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാൻ സർക്കാർ നൽകിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയപ്പോൾ നഞ്ചഭൂമി നൽകിയതിൽ ക്രമക്കേടുണ്ടെന്നും എസ് സി എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് ഭൂമി വാങ്ങിക്കുമ്പോൾ ഉത്തരവാദിത്വമുള്ള എസ് സി എസ് ടി പ്രമോട്ടർ , പൊന്നാനി നഗരസഭ , വീടുവെക്കാൻ ഭൂമി നൽകിയവർ ക്രമക്കേഡ് കാട്ടിട്ടുണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്നും ആരോപിച്ച് തൃക്കണ്ടിയൂർ പറമ്പിൽ അംബിക കമ്മിഷൻ മുമ്പാകെ മനുഷ്യാവകാശപ്രവർത്തകരായ പരാതിക്കാർ അബ്ദുൾറഹിം പൂക്കത്ത് , അലി കള്ളിവളപ്പിൽ എന്നിവരുടെ സഹായത്താൽ നേരിട്ട് എത്തി മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ മൊഴി നൽകാൻ എത്തി പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ശ്രി സുരേഷ് കുമാർ എസ് എസ് നേരിട്ട് അന്വേഷണം നടത്തി നൽകിയ റിപ്പോർട്ട് കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കമ്മീഷൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും, പിന്നോക്ക വിഭാഗ വികസന വകുപ്പ് സെക്രട്ടറിക്കും ഉത്തരവ് നൽകും.
പട്ടികജാതി പട്ടിക വിഭാഗത്തിൽ പെടുന്നവരുടെ ഉന്നമനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഭീമമായ തുകകൾ വിനിയോഗിക്കുന്നുണ്ടെങ്കിലും പല പദ്ധതികളും
ശ്രീമതി അംബിക വീട് പണിയുന്നതിന് വേണ്ടി വാങ്ങിയ ഭൂമി തണ്ണീർത്തടത്തിൽ നിന്നും ഒഴിവാക്കി ബിൽഡിംഗ് പെർമിറ്റ് അനുവദിക്കാൻ സാധിക്കുമോ എന്ന് അനുഭാവപൂർവ്വം പരിഗണിക്കുന്നതിന് ജില്ലാ കലക്ടറോടും സർക്കാർതലത്തിലും പ്രത്യേകമായി പരിശോധിച്ച് അനുകൂല നിലപാട് സ്വീകരിക്കാൻ സാധിക്കുമോ എന്നതിന് റവന്യൂ വകുപ്പ് സെക്രട്ടറിയോടും നിർദ്ദേശിക്കും.
റിപ്പോർട്ട് :- റഷീദ് തലക്കടത്തൂർ