മാതൃകയായി കാച്ചടി പി എം എസ് എ എൽ പി സ്കൂൾ വിദ്യാർത്ഥികൾ

കൂരിയാട്: ദേശീയ ഹരിത സേനയുടെ തീമാറ്റിക് ക്യാമ്പയിന്റെ ഭാഗമായി പി എം എസ് എ എൽ പി സ്കൂൾ കാച്ചടി ഇക്കോ -ക്ലബ് അംഗങ്ങൾ വടക്കേക്കാട് പുഴയോരം പ്ലാസ്റ്റിക് മുക്തമാക്കലും, ലഘുലേഖ വിതരണവും റാലിയും നടത്തി. ശേഖരിച്ച മാലിന്യങ്ങൾ തിരൂരങ്ങാടി ഹരിത കർമ്മസേന അംഗങ്ങൾക്ക് കൈമാറി. 

മുൻസിപ്പാലിറ്റി ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവഹിച്ചു.  സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൺ സുജിനി നേതൃത്വം വഹിച്ച പരിപാടിയിൽ ഹെഡ്മിസ്ട്രസ് കെ കദിയുമ്മ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സിറാജ് മുണ്ടത്തോടൻ അധ്യക്ഷനായി. 

എം പി ടി എ പ്രസിഡന്റ് l ലൈല, ക്ലബ്ബ് കോഡിനേറ്റേർ അമ്പിളി, സഹീർ മുഹമ്മദ് എന്നിവർ ആശംസ അർപ്പിച്ചു. പൊതുപ്രവർത്തകനും സ്‌കൂൾ പി ടി എ അംഗവുമായ ഫൈസൽ താണിയൻ   നേതൃത്വം നൽകി. 

ഫയർ & റെസ്ക്യൂ സിവിൽ ഡിഫൻസ് വാർഡൻ കെ ടി അഷറഫ് എന്നിവർ ബോധവൽക്കരണ ക്ലാസെടുത്തു. ഷബീർ പരിപാടിക്ക് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}