ഒതുക്കുങ്ങൽ: മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കൊളത്തുപറമ്പ് അക്ഷരം വായനശാലാ പ്രവർത്തകരും നാട്ടുകാരും ചേർന്ന് വായനശാലയും പരിസരവും ശുചീകരിച്ചു.
വായനശാലാ ഹാളിൽ ചേർന്ന യോഗത്തിൽ അക്ഷരം വായനശാലയെ ഹരിത ഗ്രന്ഥാലയമായി കവി മുരളീധരൻ കൊല്ലത്ത് പ്രഖ്യാപിച്ചു. കൃഷ്ണദാസൻ, എം.ടി. ദിലീപ് കുമാർ, വാസു കണ്ടഞ്ചിറ, എൻ. രാമകൃഷ്ണൻ, പ്രഭാകരൻ പരി, സി. വിനയൻ എന്നിവർ പ്രസംഗിച്ചു.