പറപ്പൂർ: മുണ്ടോത്ത്പറമ്പ് ജി.യു.പി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പാലിയേറ്റീവ് ദിനമായാ ജനുവരി 15 നു പിരിച്ചെടുത്ത തുക പറപ്പൂർ പാലിയേറ്റീവിന് കൈമാറി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ ലീഡർ നജില എ.കെ പാലിയേറ്റീവ് പ്രസിഡന്റ് അയ്മുതു മാസ്റ്റർക്ക് തുക കൈമാറി.
ചടങ്ങിൽ ഹെഡ് മിസ്‌ട്രെസ്സ് ഷാഹിന ആർ.എം, അധ്യാപകരായ അബ്ദുൽമജീദ് പി, മുരളീധരൻ നായർ എൻ. ആർ, സജിത സി. എം, സൽമ കെ.പി, ജെയ്സി, മുഹമ്മദ് ഫയ്യാസ്, സിദ്ധീഖ്, അയ്യൂബ് എന്നിവരും പാലിയേറ്റീവ് ഭാരവാഹികളായ മുഹമ്മദ് അലി വി.എസ്, മൊയ്‌ദുട്ടി ഹാജിഎ .പി, മുഹമ്മദ് അലി മാസ്റ്റർ സി.കെ എന്നിവരും പങ്കെടുത്തു.