പരപ്പിൽ പാറയിൽ ലഹരിവിരുദ്ധജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

ലഹരി മയക്കുമരുന്ന് വിപത്തിനെതിരെ വലിയോറ പരപ്പിൽ പാറയിൽ രൂപീകരിച്ച ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ക്യാമ്പയിൻ പ്രവർത്തനത്തിന് തുടക്കം കുറിച്ചു കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു പ്രവർത്തനത്തിൽ ടൗൺ കേന്ദ്രീകരിച്ച് കച്ചവടസ്ഥാപനങ്ങളിൽ നിരോധിത ലഹരി വസ്തുക്കൾ വിൽപ്പന നടത്തരുതെന്ന് ആവശ്യപ്പെട്ട്  ലഘുലേഖ വിതരണം ചെയ്തു. 

വേങ്ങര ഗ്രാമ പഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ്   ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ജാഗ്രത സമിതി ചെയർമാൻ കെ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു.

മുസ്തഫ റഹ്മാനി കുറ്റിപുറം ലഹരി വിരുദ്ധ സന്ദേശം നൽകി. സമിതി സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ  ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സമിതി അംഗങ്ങളായ എ.കെ.എ നസീർ കുട്ടിമോൻ തങ്ങൾ, കൈപ്രൻ ഉമ്മർ, ചെള്ളി അവറാൻ കുട്ടി, ഹാരിസ് മാളിയേക്കൽ സമദ് കുറുക്കൻ, ശിഹാബ് ചെള്ളി പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}