എ.ആർ.നഗർ: സമൂഹത്തില്‍ സന്തോഷത്തിന്റെ മുറവിളി ഉയർത്താനും, കളിയിലൂടെയും ചിരിയിലൂടെയും വികാരവായ്പുകള്‍ പങ്കുവെച്ചും ആരോഗ്യകരമായ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കട്ടെയെന്ന ആഹാന്വവുമായി പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ലോക സന്തോഷ ദിനം ആചരിച്ചു.
വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന, ഡോക്യുമെന്ററി പ്രദർശനം എന്നിവ സംഘടിപ്പിച്ചു. അധ്യാപകരായ കെ.റെജില, ടി.ഇന്ദുലേഖ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.