ടേബിൾ ടോക്സ് & ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ച് ഡിവിഷൻ കൗൺസിലർ

കോട്ടക്കൽ: ഈസ്റ്റ്‌വില്ലൂർ ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീറിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ, മത, സാംസ്‌കാരിക, കലാ രംഗത്തെ എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ടേബിൾ ടോക്ക് & ഇഫ്താർ സംഗമവും പ്രൗഢമായി.

യുവാക്കൾ നേരിടുന്ന വെല്ലുവിളികൾ, 
കുടുംബബന്ധം ശക്തിപ്പെടുത്താൻ എങ്ങനെ സാധിക്കും
വിദ്യാർത്ഥികളുടെ വിജയശതമാനം എങ്ങിനെ ഉയർത്താം തുടങ്ങിയ വാർഡിന്റെ നല്ല നാളെക്കായുള്ള കാര്യങ്ങളെ കുറിച്ചു ചർച്ച ചെയ്‌തു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.

കോട്ടക്കൽ പോലീസ് സ്റ്റേഷൻ സി.ഐ വിനോദ് വലിയാട്ടൂർ മുഖ്യ അതിഥിയായി. എസ്.ഐ വിമൽ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷബീർ,മുജീബ്,ദിൽഷാദ് എന്നിവരും പങ്കെടുത്തു.

വാർഡിലെ വിവിധ രാഷ്ട്രീയ, സംഘടന,സാംസ്കാരിക,കൂട്ടായ്മ പ്രതിനിധികളായ റഷീദ് മാസ്റ്റർ ചെരട (മുസ്ലിം ലീഗ്),റഷീദ് ജലാൽ (വില്ലൂർ ന്യൂസ് ) ,കെ പി അബൂബക്കർ നിസാമി (SYS),കരീം മാസ്റ്റർ (മഹല്ല് സെക്രട്ടറി),ഷഫീഖ്.യൂ ( KMCC),റഫീഖ്. യു, സുഹൈൽ ബ്രോ (യൂത്ത് ലീഗ്),അലി കെപി ( SYS),സഫ്‌വാൻ സി (DYFI ) ,ഷഫീർ വില്ലൂർ, ഫുവാദ് കെ (MSF ), നൗഫൽ കെ (CPIM), മാജിദ് ഫൈസി (Skssf ) നബീൽ മുസ്‌ലിയാർ ( SSF ), നസീർ ബാബു തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി. ലഹരിക്കെതിരെ ഡിവിഷനിൽ ജാഗ്രത സമിതി രൂപീകരിക്കുകയും ചെയ്‌തു.

ടേബിൾ ടോക്ക് ഇഫ്താർ സംഗമത്തിൽ 150 ൽ അധികം ആളുകൾ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}