പറപ്പൂർ ഐ യു സെക്കൻഡറി സ്കൂളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, കരിയർ ഗൈഡൻസ് & ആൻഡ് കൗൺസിലിംഗ് ശിൽപ്പശാല നടന്നു
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വ്യത്യസ്ത മേഖലകൾ തിരഞ്ഞെടുക്കാനുള്ള സഹായം ഒരുക്കുന്നതിനും, വിദ്യാർത്ഥികളുടെ തൊഴിൽ കഴിവുകളും സംരംഭകത്വ മനോഭാവവും വർദ്ധിപ്പിക്കുകയും ലക്ഷ്യം വെച്ചുകൊണ്ട് പറപ്പൂർ ഗ്രാമപഞ്ചായത്തിന്റെ 2024 - 25 വാർഷിക പദ്ധതിയുടെ ഭാഗമായി പറപ്പൂർ ഐ യു ഹയർസെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി പരീക്ഷ പൂർത്തിയാക്കിയ കുട്ടികൾക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്കൂൾ മാനേജർ ടീ മൊയ്തീൻകുട്ടി എന്ന കുഞ്ഞു അധ്യക്ഷതയിൽ ചേർന്ന ശില്പശാല പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. കരിയർ കൗൺസിലറും ലൈഫ് കോച്ചുമായ ജമാലുദ്ദീൻ മാലിക്കുന്ന് ക്ലാസെടുത്തു. വാർഡ് മെമ്പർ സി അബ്ദുൽ കബീർ, സ്കൂൾ പ്രധാന അധ്യാപകൻ അരീക്കാടൻ മമ്മു, ഇമ്പ്ലിമെന്റിങ് ഓഫീസർ ഷാഹിന ടീച്ചർ, ഇ കെ സുബൈർ, സി ടി സലീം, കെ ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.