കോട്ടക്കൽ: പൊന്മള ഗ്രാമപഞ്ചായത്തിലെ മണ്ണഴി കോട്ടപ്പുറം എസ്.സി നഗർ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ നിർവ്വഹിച്ചു. പട്ടികജാതി വികസനം - അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എസ് സി നഗർ നവീകരിക്കുന്നത്.
എം.എൽ.എ നൽകിയ ശുപാർശ പ്രകാരമാണ് എസ് സി
നഗറിനെ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ചത് . മണ്ണഴി എ യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ് അധ്യക്ഷത വഹിച്ചു. പദ്ധതി നിർവ്വഹണം നടത്തുന്ന
നിർമ്മിതി കേന്ദ്രം പ്രൊജക്ട് മാനേജർ ബീന കെ.ആർ പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കടക്കാടൻ ഷൗക്കത്തലി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഒളകര കുഞ്ഞിമുഹമ്മദ്,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജലീൽ മാസ്റ്റർ, വാർഡ് മെമ്പർ
രാധ നാരായണൻകുട്ടി, ജനപ്രതിനിധികളായ
കെ.ടി അക്ബറലി, ടി.സി അത്തു കുഞ്ഞാൻ, നിസാർ മുല്ലപ്പള്ളി, സലീം കടക്കാടൻ, മണി പൊന്മള, സകറിയ കെ.യു, ശിവശങ്കരൻ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പട്ടിക ജാതി വികസന ഓഫീസർ മിനി ചിത്രം പള്ളി, എസ്.സി നഗർ പ്രതിനിധികളായ
അഹല്യ പി, താമി എം, അശ്വതി വി.പി എന്നിവർ പങ്കെടുത്തു.
യോഗത്തിൽ നിർദ്ദേശിച്ച നഗറിനകത്തെ 38 വീടുകളുടെ നവീകരണം, ടേയ്ലറ്റ് നിർമ്മാണം റോഡുകളുടെയും ഫുട്പാത്തുകളുടേയും നവീകരണം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടക്കുക.