വേങ്ങര: പാലച്ചിറമാട് മഹല്ല് കമ്മറ്റി ലഹരി ഉൽപ്പന്നങ്ങൾ വിൽകുന്നവർക്കെതിരെ ശക്തമായ താക്കീതുമായി രംഗത്തെത്തി.
മഹല്ലിലെ എല്ലാ കടകകളിലും മഹല്ല് കമ്മറ്റി ഭാരവാഹികൾ നേരിട്ടെത്തി കമ്മറ്റിയുടെ വാണിംഗ് ലെറ്റർ കൈമാറി. നിരോധിത ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നവരെ നിയപരമായി നേരിടാനാണ് കമ്മറ്റിയുടെ തീരുമാനം.
വിൽപന ശ്രദ്ധയിൽ പെട്ടാൽ എക്സൈസ് , പോലീസ് ഡിപാർട്ട് മെൻ്റിനെ അറിയിക്കാൻ വേണ്ടി മഹല്ലിലുടനീളം പോസ്റ്ററും പതിച്ചിട്ടുണ്ട്.
മഹല്ല് ജനറൽ സെക്രട്ടറി മുക്ര സുലൈമാൻ ഹാജി, വൈസ് പ്രസിഡൻ്റ് തേലപ്പുറത്ത് മൊയ്തീൻ കുട്ടി ഹാജി, ചാലിൽ മുഹമ്മദ് അലി ,
ജോയിൻ്റ് സെക്രട്ടറി ടി. അസൈനാർ, എ.സി റസാഖ്.
മെംബർമാരായ
പി.സി ഹബീബ്, എ.സി കരീം, കുളമ്പിൽ മൊയ്തീൻ കെട്ടി, എടശ്ശേരി അഹമ്മദ് കുട്ടി, കരുമ്പിൽ മുഹമ്മദ് കുട്ടി, മേഖല കൺവീനർ കോഴിക്കൽ സൈതലവി എന്നിവർ നേതൃത്വം നൽകി.