ലഹരി ഉപയോഗവും സ്ത്രീവിരുദ്ധതയുമുള്‍പ്പെടെ സാമൂഹികവിരുദ്ധതയ്ക്ക് വാഹനങ്ങളിലൂടെ പരസ്യപ്രചാരണം. ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ലോറികള്‍ എന്നിവയുടെ പിന്‍ഭാഗമാണ് ഇത്തരം നിയമവിരുദ്ധ കാര്യങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.
ഇരുചക്രവാഹനങ്ങളിലും കഞ്ചാവുചെടിയുടെ ചിത്രങ്ങള്‍ ധാരാളം കാണാറുണ്ട്. ഇത്തരമൊന്ന് പിടികൂടി നീക്കംചെയ്യവേ വാഹന ഉടമയായ യുവാവ് ദൃശ്യം ചിത്രീകരിച്ചു. റീല്‍സായിരുന്നു ലക്ഷ്യം. അധികൃതര്‍ ഇതിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് അയാള്‍ പിന്‍വാങ്ങിയത്. ഇതുകൂടാതെ വാഹനത്തിന്റെ പിന്നില്‍ തെറിവാക്കുകള്‍ എഴുതിവെക്കുന്നവരും ഉണ്ട്. ടിപ്പര്‍ ലോറികളിലും ഇത്തരം എഴുത്തുകള്‍ കാണാറുണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ്.
ബൈക്കുകളിലാണ് ഇത്തരം സന്ദേശങ്ങള്‍ കൂടുതല്‍. ഓട്ടോറിക്ഷകളിലായാലും മറ്റു വാഹനങ്ങളിലായാലും ലഹരിയെ പ്രോത്സാഹിപ്പിക്കുന്നതിനെതിരേ ശക്തമായി രംഗത്തുവരും.