എംകെ ഫൈസിയുടെ അറസ്റ്റിൽ പ്രതിഷേധിച്ചു


വേങ്ങര: എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എംകെ ഫൈസിയെ അന്യായമായി അറസ്റ്റുചെയ്ത ഇഡി നടപടി ഭരണകൂട ഫാഷിസമാണന്ന് പ്രഖ്യാപിച്ച് വേങ്ങരയിലും കുന്നുംപുറത്തും നൂറ് കണക്കിന് പ്രവത്തകർ അണിനിരന്ന പ്രതിഷേധം.

എസ്.ഡി.പി ഐ വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വേങ്ങരയിൽ പ്രതിഷേധം നടന്നത്.

രാജ്യവ്യാപകമായി ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെട്ടു വരുന്നതിലുള്ള അങ്കലാപ്പും പ്രതികാര നടപടിയുമാണന്ന് പ്രതിഷേധക്കാർ പറഞ്ഞു.
ഈ അറസ്റ്റിനു പിന്നില്‍ ഇ ഡി നല്‍കിയ നോട്ടീസ് പ്രകാരം ഡല്‍ഹിയില്‍ നേരിട്ട് ഹാജരായ എംകെ ഫൈസിയെ അവിടെ വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കോടികളുടെ വഖ്ഫ് സ്വത്തുക്കള്‍ അന്യായ നിര്‍മാണത്തിലൂടെ തട്ടിയെടുക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ  രാജ്യവ്യാപകമായി എസ്ഡിപിഐ നടത്തിയ പ്രതിഷേധങ്ങളും ബഹുജന റാലികളും മഹാസമ്മേളനങ്ങളും ബഹുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം പ്രവർത്തനങ്ങളാണ് ഫൈസിയുടെ അറസ്റ്റിലേക്ക് കലാശിച്ചതെന്നും പ്രതിഷേധക്കാർ പറഞ്ഞു.

സിനിമ ഹാൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
പ്രതിഷേധപ്രകടനത്തിന് എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡൻ്റ് ഷരീഖാൻ മാസ്റ്റർ,  മണ്ഡലം സെക്രട്ടറി കല്ലൻ നാസർ , ട്രഷറർ ഇ കെ അബ്ദുനാസർ , ജോയിൻ സെക്രട്ടറി ഷൗക്കത്തലി, ഇസ്മായിൽ, പി കെ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}