വേങ്ങര: കെ എൻ എം വേങ്ങരശാഖ ഇഫ്താർ സംഗമം സംഘാടകരുടെ കണക്കുകൾ തെറ്റിച്ച് ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. വേങ്ങര മനാറുൽഹുദാ മസ്ജിദിൽ നടന്ന ഇഫ്താർ സംഗമത്തിൽ "സുന്നത്തിനോടുള്ളനിലപാട്" എന്ന വിഷയത്തിൽ ഹദയത്തുള്ള സലഫി. "നാം നമ്മുടെ കുടുംബം" എന്ന വിഷയത്തിൽ നസീറുദ്ദീൻ റഹ്മാനി എന്നിവർക്ലാസ് എടുത്തു.
കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാ ജോയിൻ സെക്രട്ടറി പി കെ നസീം, വേങ്ങര മണ്ഡലം സെക്രട്ടറി പി കെ മൊയ്തീൻകുട്ടി മാസ്റ്റർ, പി കെ സി വീരാൻകുട്ടി, കെ വി മുഹമ്മദ്ഹാജി, എൻ ടി അബ്ദുറഹിമാൻ, കെ അബ്ബാസ്അലി, എൻ ടി മുഹമ്മദ് ശരീഫ് തുടങ്ങിയവർ സംബന്ധിച്ചു. പി മുജീബ് റഹ്മാൻ സ്വാഗതവും, കെ ഹാറൂൺ റഷീദ് നന്ദിയും പറഞ്ഞു.