മഹ്ളറത്തുൽ ബദ്‌രിയ്യയും സമൂഹ ഇഫ്താറും സംഘടിപ്പിച്ചു

ഇരിങ്ങല്ലൂർ: കേരള മുസ്ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നുവരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യയും ബദ്ർ അനുസ്മരണവും മഠത്തിൽ ജുമാമസ്ജിദ് ഖബർ സിയാറത്തും  
സമൂഹ ഇഫ്താർ സംഗമവും  സംഘടിപ്പിച്ചു.

മഠത്തിൽ ജുമാമസ്ജിദ് ഖബർ സിയറത്തിന് ഏ കെ അബ്ദുറഹ്മാൻ സഖാഫി നേതൃത്വം നൽകി. ബദ്ർ അനുസ്മരണ പ്രഭാഷണം കെ പി യൂസുഫ് സഖാഫി കുറ്റാളൂർ നിർവഹിച്ചു. മഹ്ളറത്തുൽ ബദ്‌രിയ്യക്ക് പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി മുസ്തഫ സഖാഫി, പി മുഹമ്മദ്‌ മുസ്‌ലിയാർ, സഫുവാൻ സഖാഫി വെള്ളില, റാഷിദ്‌ അഹ്സനി പൊട്ടിക്കല്ല്, എ കെ സിദ്ധീഖ് സൈനി തുടങ്ങിയവർ നേതൃത്വം നൽകി.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.

കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകരും മജ്മഇലെ വിദ്യാർത്ഥികളും ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}