വേങ്ങര: ജില്ല ഭരണ കൂടവും സ്പോർട്സ് കൗൺസിലും ലഹരിക്കെതിരെ ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഇരിങ്ങല്ലൂർ ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അമ്പലമാട് വായന ശാലയും സംയുക്തമായി ലഹരിക്കെതിരെ എന്റെ ഗോൾ ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വാർഡ് മെമ്പർ സി കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ വി അബൂബക്കർ സിദ്ധീഖ്, ഇ കെ റഷീദ്, ടി ടി കുബൈബ്, പി ഗഫൂർ, പി നജീബ് എന്നിവർ നേതൃത്വം നൽകി.
ലഹരിക്കെതിരെ എന്റെ ഗോൾ; ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു
admin