പറപ്പൂർ: ചേക്കാലി മാട് ആസ്ഥാനമായി പ്രവർത്തിച്ച് വരുന്ന മുസ്ലിം ലീഗിന്റെ ഓൺലൈൻ കൂട്ടായ്മയായ ചേക്കാലി മാട് യൂത്ത് വോയ്സ് പത്താം വാർഷികത്തോടനുബന്ധിച്ച് പുതിയ ലോഗോ പുറത്തിറക്കി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. ചടങ്ങിൽ വി.എസ്.ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഇ.കെ സുബൈർ മാസ്റ്റർ, ഇ.കെ സൈദുബിൻ, യു.എ.ഇ.കെ.എം സി.സി നേതാവ് ഇ.കെ മുജീബ്, പഞ്ചായത്ത് ലീഗ് ഭാരവാഹി എം.കെ ഷാഹുൽ ഹമീദ്, യൂത്ത് വോയ്സ് ഭാരവാഹികളായ എ.കെ സിദ്ദീഖ്, ടി.പി മൊയ്തീൻ കുട്ടി, എ.കെ ഹുസൈൻ, എ.കെ മുഹമ്മദലി, കൊമ്പൻ അസീസ്, എം.പി സിറാജ്, വടക്കൻ നജീബ്, പി. ഫവാസ് എന്നിവർ സംബന്ധിച്ചു.
മാസം തോറും നൂറ് നിർധന രോഗികൾക്ക് മരുന്ന്, ചികിൽസാ ആനുകൂല്യങ്ങൾ, കാരുണ്യ ഭവന നിർമ്മാണം, വിവിധ സേവന പ്രവർത്തനങ്ങൾ എന്നിവ ചെയ്ത് വരുന്ന യൂത്ത് വോയ്സ് ലഹരി വിരുദ്ധ കാമ്പയിനടക്കം പുതിയ പദ്ധതികൾ വാർഷികത്തിൻ്റെ ഭാഗമായി നടപ്പിലാക്കും.