വേങ്ങര: ഊരകം പഞ്ചായത്ത് മസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രവർത്തിക്കുന്ന കെ.കെ. പൂക്കോയതങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടപ്പിലാക്കുന്ന കിഡ് - കാൻ പദ്ധതി, രോഗീ സൗഹൃദം പദ്ധതി, വി-ഓൺ പദ്ധതി എന്നിവയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ് (SAFE - Social Activities For Enfeebled) പരിചയപ്പെടുത്തുന്നതിനായി വാർഡ് കോ-ഓഡിനേറ്റർമാർക്കുള്ള പരിശീലന പരിപാടി പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്ന് ഗൃഹസന്ദർശനം നടത്തി ഡാറ്റ തയാറക്കുന്നതിന് വേണ്ടിയാണ് കോ - ഓഡിനേറ്റർമാരെ നിയമിച്ചത്.
പരിശീലനപരിപാടിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.ടി. അബ്ദു സമദ് അധ്യക്ഷത വഹിച്ചു. പി.കെ. അസ്ലു, എൻ. ഉബൈദ് മാസ്റ്റർ, കെ.കെ. അലി അക്ബർ തങ്ങൾ, എം.കെ. അബ്ദുൽ മജീദ്, പൂക്കുത്ത് മുഹമ്മദ്, എം.കെ. മുഹമ്മദ് മാസ്റ്റർ, എം.കുഞ്ഞാപ്പ, പി.കെ.അബൂത്വാഹിർ, പി.മുസ്തഫ, തൊമ്മാഞ്ചേരി മൻസൂർ, ടി.അബ്ദുൽ ഹക്കീം, ആപ്കോ - ഓഡിനേറ്റർ എം.കെ. നിയാസ് എന്നിവർ പ്രസംഗിച്ചു.