വേങ്ങര: വേങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡ് കണ്ണഞ്ചാൽ കുണ്ട് - എസ് എസ് റോഡ് പാത്ത് വേ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ നിർവഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ മുഖ്യ അതിഥി ആയിരുന്നു.
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 12 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ പദ്ധതിയാണിത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ റഫീഖ് ചോലക്കൻ, സക്കറിയ പി എ, ഫക്രുദീൻ കെ.കെ, കരീം വടേരി, റിയാസ് പാലേരി, സൈതലവി മംഗലശ്ശേരി, തട്ടയിൽ ബാവ, ലത്തീഫ് കാപ്പൻ, കിഡ്സ് ബാവ, മണ്ണിൽ മൊയ്തീൻകുട്ടി, ഷംസുദ്ദീൻ, പൂക്കുത്ത് ബുഷ്റ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു.