കണ്ണമംഗലം: വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെയും വിൽപ്പനയുടെയും പശ്ചാത്തലത്തിൽ വരും തലമുറയെ സംരക്ഷിക്കണമെന്ന നിർദ്ദേശത്തോടുകൂടി കണ്ണമംഗലം ജി എം യു പി സ്കൂൾ അച്ഛനമ്പലത്തിന്റെ കീഴിൽ മനുഷ്യമതിൽ തീർത്തു.
പരിപാടിയിൽ സ്കൂൾ വിദ്യാർത്ഥികൾ, സ്കൂൾ അധ്യാപകർ, സ്കൂൾ പി ടി എ, എസ് എം സി ഭാരവാഹികൾ, പൂർവവിദ്യാർഥികൾ, വ്യാപാര വ്യവസായി ഏകോപന സമിതി പ്രവർത്തകർ, വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പി കെ സിദ്ദീഖ്, സരോജിനി, റൈഹാനത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തയ്യിൽ ഹസീന, വിവിധ വാർഡ് മെമ്പർമാർ പൗരപ്രമുഖർ ആരോഗ്യപ്രവർത്തകർ കണ്ണമംഗലം ഹെൽത്ത് ഇൻസ്പെക്ടർ രജിത്ത്, ആശാവർക്കർമാർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ഓട്ടോ ജീവനക്കാർ, വിവിധ ക്ലബ്ബ് അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ രക്ഷിതാക്കൾ,
നാട്ടുകാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു. പി ടിഎ,എസ് എം സി ഭാരവാഹികൾ നേതൃത്വം നൽകി.