വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ വലിയോറ പാടത്തെ ചെറിയ തോടുകളുടെ വികസനം, സംരക്ഷണം, മണ്ണ് സംരക്ഷണ മണ്ണ് പരിവേഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
ചെറിയതോടുകളുടെ സംരക്ഷണവും അനുബന്ധ പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി നടക്കും. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരായ ഓവർസിയർരാമൻ, അജയൻ, ജയൻ, മിഥുൻ, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. വാർഡ് മെമ്പർ യൂസുഫലി വലിയോറ സംഘത്തെ അനുഗമിച്ചു.