കോട്ടക്കൽ: അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിന് മുന്നോടിയായി എടരിക്കോട് ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു. എടരിക്കോട് ഗ്രാമപഞ്ചായത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ഈ ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമായി. എടരിക്കോട് ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് ഫസലുദ്ധീൻ തയ്യിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മാലിന്യ മുക്തം നവകേരളം, ക്ലീൻ എടരിക്കോട് എന്നീ മിഷനുകളുടെ ഭാഗമായി എടരിക്കോട് ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് ആക്കി മാറ്റുന്നതിനുള്ള കഠിന പരിശ്രമത്തിൽ ആയിരുന്നു കഴിഞ്ഞ കുറേ കാലങ്ങളായി എടരിക്കോട് പഞ്ചായത്ത് ഭരണസമിതി. ഹരിതകർമ്മ സേനയുടേയും ആശ വർക്കർമാരുടെയും കുടുംബശ്രീ അംഗങ്ങളുടെയും അംഗണവാടി ടീച്ചർമാരുടെയും ഇതുമായി പൂർണ്ണമായും സഹകരിച്ച പൊതുജനങ്ങളുടെയും സമ്പൂർണ്ണ സഹായ സഹകരണത്തോടെ മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിൽ എത്തിയതിന്റെ സന്തോഷം എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ധീൻ തയ്യിൽ ഉദ്ഘാടന പ്രസംഗത്തിൽ പങ്ക് വെച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് സി.ടി സ്വാഗതം പറഞ്ഞു. എടരിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആബിദ തൈക്കാടൻ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുബ്രഹ്മണ്യൻ പുതുപ്പറമ്പിൽ, ആബിദ പൂവഞ്ചേരി, ബ്ലോക്ക് മെമ്പർമാരായ ജസീന പി. ഐ, സക്കീന പതിയിൽ, പഞ്ചായത്ത് ജന പ്രതിനിധികളായ നാസർ എടരിക്കോട്, മജീദ് മാസ്റ്റർ തൈക്കാടൻ, അബ്ദുൽ മജീദ് കഴുങ്ങിൽ, സൈഫുന്നീസ കക്കാട്ടീരി, സുബൈദ തറമ്മൽ, ആമിന വാണിയംതൊടി,ഷിനി ടീച്ചർ, സുചിത പ്രഭ, ഹെൽത്ത് ഇൻസ്‌പെക്ടർ ജയറാം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റമീസ, കൺസോർഷ്യം സെക്രട്ടറി അക്ബർ കാട്ടകത്ത്,CDS പ്രസിഡന്റ് ഷാഹിന, സാമൂഹിക രാഷ്ട്രീയ നേതാക്കന്മാരായ സുധീഷ് പള്ളിപ്പുറത്ത്, ഉണ്ണികൃഷ്ണൻ കണ്ടൻചിറ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, അംഗണവാടി ടീച്ചർമാർ, മറ്റ് സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
എടരിക്കോട് ഗ്രാമപഞ്ചായത്തിലെ മികച്ച ശുചിത്വമുള്ള വാർഡ്, ഓരോ വാർഡിലെയും മികച്ച വീടുകൾ, പഞ്ചായത്തിലെ മികച്ച സ്ഥാപനങ്ങൾ, അയൽക്കൂട്ടം എന്നിവർക്കുള്ള അവാർഡുകളും ഹരിത രത്നം അവാർഡും ചടങ്ങിൽ വെച്ച് കൈമാറി. സെക്രട്ടറി റീന വർഗീസ് നന്ദി പറഞ്ഞു.