കോട്ടക്കൽ: സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ നേതൃ സംഗമം എടരിക്കോട് താജുൽ ഉലമ ടവറിൽ നടന്നു. ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ്, താജുൽ ഉലമ ടവർ ഉദ്ഘാടനം, സിറാജ് ദിന പത്രം സ്പെഷ്യൽ ക്യാമ്പയിൻ എന്നിവ വിജയിപ്പിക്കുവാൻ തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു.
കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ ഉത്ഘാടനം ചെയ്തു.
സ്റ്റേറ്റ് ഭാരവാഹികളായ മുഹമ്മദ് അലി സഖാഫി വള്ളിയാട് വിഷയഅവതരണവും സുലൈമാൻ ഇന്ത്യനൂർ ജില്ലാ മാനേജ്മെന്റ് സമ്മേളന പദ്ധതിയും അവതരിപ്പിച്ചു.
ജില്ലാ ഭാരവാഹികളായ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, മുഹമ്മദ് അലി സഖാഫി കൊളപ്പുറം, അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി പ്രസംഗിച്ചു. മുഹമ്മദ് ഖാസിം കോയ പൊന്നാനി, അബ്ദുൽ ഗഫൂർ എടയൂർ, ഒ മുഹമ്മദ് കാവപ്പുര, സൈദലവിമാസ്റ്റർ പുതുപ്പള്ളി, കരീം ഹാജി പനങ്ങാട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു.