അരീക്കുളം: വേങ്ങര പഞ്ചായത്ത് പത്താം വാർഡ് (അരീക്കുളം) ൽ നിന്നുള്ള സി എച്ച് സെന്ററിലേക്കുള്ള കളക്ഷൻ പഞ്ചായത്ത് മുസ്‌ലീഗ് വൈസ് പ്രസിഡന്റ് കൂടിയായ എ കെ മജീദ് സാഹിബ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ ഖാദർ സാഹിബിന് കൈമാറി.
കഴിഞ്ഞ വർഷങ്ങളെക്കാൾ മികച്ച രീതിയിൽ സി എച്ച് സെന്ററിന് ധന സഹായം നൽകാൻ സഹായിച്ച എല്ലാവർക്കും വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നന്ദി അറിയിച്ചു.
ഹൈദ്രസ്സ് ഹാജി മുള്ളൻ, നൗഷാദ് കുന്നൻ, മുഹമ്മദ് വലിയ പറമ്പിൽ, ഹസീബ് പി തുടങ്ങിയവർ സന്നിഹിതരായി.