കുറ്റൂർ നോർത്ത് കെ.എം ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ വളഞ്ഞിട്ട് തല്ലി

വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം തുടരുന്നു ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ വളഞ്ഞിട്ട് തല്ലിയതായി പരാതി 

കുറ്റൂർ നോർത്ത് കെ. എം ഹയർ സെക്കണ്ടറി സ്‌കൂളിലാണ് വിദ്യാർത്ഥി സംഘർഷം 

വേങ്ങര: വിദ്യാർഥികൾ തമ്മിൽ സംഘം ചേർന്നുള്ള സംഘർഷങ്ങൾ അവസാനിക്കുന്നില്ല. 
കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസ് സ്കൂളിലെ ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥിയെ പത്താം ക്ലാസിലെ വിദ്യാർഥികൾ സംഘം ചേർന്ന് ആക്രമിച്ചതായാണ് വേങ്ങര പൊലീസിൽ പരാതി നൽകിയത്.

മർദ്ദന ദൃശ്യങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ  എടുത്ത് റീലുകളാക്കി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ജൂനിയർ‌ വിദ്യാർത്ഥിയെ തല്ലി പരിക്കേൽപ്പിച്ചത്.  മർദനത്തിൽ പരിക്കേറ്റ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും കുട്ടിയുടെ പിതാവും വേങ്ങര പൊലീസിൽ പരാതി നൽകി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സിനിമ ഡയലോ​ഗുകൾ മിക്സ് ചെയ്താണ് വിദ്യാർത്ഥികൾ മർദിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുളളത്.
ഫെബ്രുവരി 24 നാണ് പരാതിക്ക് ആസ്പദമായ സംഭവം.

രാവിലെ 9.30 മണിക്ക് സ്കൂളിനു മുന്നിലുള്ള ഹോട്ടലിനടുത്ത് നിൽക്കുമ്പോൾ  സ്കൂളിലെ പത്താം ക്ലാസ്സിൽ പഠിക്കുന്ന ചില വിദ്യാർഥികൾ  തടഞ്ഞ് വെച്ച് തലക്കും പുറത്തും നെഞ്ചിനും കൈകൊണ്ട് കുത്തിയതായാണ് വിദ്യാർത്ഥി പൊലീസിൽ പരാതിപ്പെട്ടത്.
കുട്ടിക്ക് ശരീര വേദന കൂടിയതിനാൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ട് ചികിത്സ തേടിയതായും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

ദൃശ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത് : സ്കൂൾ അധികൃതർ 

വേങ്ങര : ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോ റീൽ സംഭവവുമായി ബന്ധപ്പെട്ടതല്ലെന്നു സ്കൂൾ അധികൃതർ. ഫെബ്രുവരി 24 നു സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതിപ്പെടുന്ന വാർത്തയോടൊപ്പം പ്രചരിപ്പിക്കുന്ന വീഡിയോ അതിനും മുമ്പ് മറ്റെവിടെയോ നടന്ന സംഘർഷത്തിന്റെ റീൽ ആണെന്ന് സ്കൂൾ അധികൃതർ പറയുന്നു. ഫെബ്രുവരി 24 നു നടന്ന സംഭവത്തിൽ മാർച്ച് മൂന്നിനാണ് വിദ്യാർഥിയുടെ രക്ഷിതാവ് സ്കൂളിൽ പരാതിപ്പെട്ടതെന്നും അധികൃതർ മാധ്യമത്തോട് പറഞ്ഞു.
അതേ സമയം പരാതിയുമായി ബന്ധപ്പെട്ട് സ്കൂൾ ആന്റി റാഗിംഗ് കമ്മിറ്റി സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട്‌ വേങ്ങര പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം നൽകിയിട്ടുണ്ട്. വിദ്യാർഥികൾ തമ്മിൽ സ്‌കൂളിലും പുറത്തും നടക്കുന്ന സംഘട്ടനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ അധ്യാപകർക്കും ബന്ധപ്പെട്ടവർക്കും ഭയമാണെന്നും സംസാരമുണ്ട്. തുടർന്ന് വരുന്ന നിയമ നടപടികൾക്ക് സ്കൂൾ അദ്ധ്യാപകർ ഉൾപ്പെടെയുള്ളവർ ഇരയാക്കപ്പെടുന്ന സാഹചര്യം നില നിൽക്കുന്നതായും ഇവർ പറയുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}