വേങ്ങര: വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ ലോഗോ പ്രകാശന കർമ്മം പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ നിർവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മനരിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ അസൈനാർ ഊരകം, സലാം ഹാജി മച്ചിങ്ങൽ, കെ ടി അബ്ദുൽ മജീദ്, ടി മുഹമ്മദ് റാഫി, മണ്ണിൽ ബിന്ദു, ചന്ദ്രമതി ചെമ്പട്ട, അഹമ്മദ് കബീർ കക്കാട്, റൈഹാനത്ത് ബീവി, എൻ ടി മൈമൂന മെമ്പർ ജില്ലാ ഭാരവാഹികളായ ഉണ്ണി തൊട്ടിയിൽ, റാഹില എസ്, അഷറഫ് സെഞ്ച്വറി, വേലായുധൻ മാസ്റ്റർ, അഷറഫ് ഇന്ത്യൻ, സലീം മിൽമ, ജമീല സി, അഷറഫ് കുഞ്ഞിപ്പ, ഷാഹിദാ ബീവി, അഷ്റഫ് ബാവ, മുബീന എൻ എസ്, എ അയ്യപ്പൻ, ജലജ പറപ്പൂർ, ബിന്ദു സി എം, ജാസ്മിൻ തുടങ്ങിയവർ സംബന്ധിച്ചു.