തിരൂരങ്ങാടി: അമിത ഗതാഗതക്കുരുക്കിന് കാരണമായിരുന്ന ചെമ്മാട് ടൗണിലെ കുഴികൾ മൂടി. അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കരിപറമ്പ് മുതൽ ചെമ്മാട് അങ്ങാടി വരെ റോഡിന്റെ വലതുവശം പൈപ് ലൈനിനായി കീറിയ ഭാഗങ്ങളും ചെമ്മാട് പഴയ മസ്‌ജിദിന് അടുത്തുള്ള കുഴിയും കാരണം ഇവിടെ നിരന്തരം ഗതാഗതക്കുരുക്കാണ്.
ഇത് സംബന്ധമായി ആം ആദ്മി ഭാരവാഹികളായ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുൽ റഹിം പക്കെത്ത്, ഫൈസൽ ചെമ്മാട് എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അസി. എൻജിനീയർ കെ പി ബിന്ദുവിന് പരാതിയും നൽകി പത്രമാധ്യമങ്ങളിൽ വാർത്തയും നൽകിയിരുന്നു. പെരുന്നാൾ കച്ചവട തിരക്കും റോഡിൻ്റെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്ക് സ്ഥിരമായി അനുഭവിക്കാറുള്ള ചെമ്മാട് ഗതാഗതക്കുരുക്ക് വലിയതോതിൽ വർധിക്കാൻ
കാരണമാവുകയും വ്യാപാരികൾക്ക് പെരുന്നാൾ കച്ചവടത്തെ തന്നെ ബാധിക്കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെയാണ് കുഴികൾ മൂടിയത്.