വേങ്ങര: അലിവ് ചാരിറ്റി സെല്ലിന് വേണ്ടി വേങ്ങര പഞ്ചായത്ത് വനിതാ ലീഗിന്റെ പ്രവർത്തകരിൽ നിന്നും സ്വരൂപിച്ച ഫണ്ട് അലിവ് സെക്രട്ടറി ഫത്താഹ് മൂഴിക്കലിന് കൈമാറി.
ചടങ്ങിൽ വനിതാ ലീഗ് പ്രസിഡന്റ് നസ്രത്ത് അമ്പാടൻ, സെക്രട്ടറി ഹസീനബാനു, ഭാരവാഹികളായ മൈമൂന എൻ ടി ജമീല സജ്ന, ആയിഷാബി, റൈഹാനത്ത്, സക്കീന, സജ്ന എംടി തുടങ്ങിയവർ പങ്കെടുത്തു.