പറപ്പൂർ: ചേക്കാലി മാട് ഇർഷാദുൽ അനാം മദ്രസ്സ പൊതുപരീക്ഷയിൽ 100% വിജയത്തോടൊപ്പം ടോപ് പ്ലസ് നേടിയ 4 വിദ്യാർത്ഥികളെ മദ്രസ്സ കമ്മറ്റി അഭിനന്ദിച്ചു.
ഭാരവാഹികളായ കെ.സെയ്തലവി ഹാജി, ടി പി മുഹമ്മദലി ഹാജി, ടി.പി മൊയ്തീൻ കുട്ടി, സദർ സി.അബ്ദുൽഹമീദ് ഫൈസി എന്നിവർ വീടുകളിലെത്തി ക്യാഷ് അവാർഡ് സമ്മാനിച്ചു. എൻ.പി മുഹമ്മദ് ശാമിൽ, ഇ.കെ ഹസീബ് അലി, എം റിഷാദ്, എ.കെ ഫാത്തിമ സൻഹ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.
ചടങ്ങിൽ ഇ കെ ഖാലിദ് ഫൈസി, ഇ. കെ സുബൈർ മാസ്റ്റർ, എ. കെ മുസ്തഫ, ഹബീബ് മുസ്ലിയാർ, അമീൻ ഹുദവി എന്നിവർ സംബന്ധിച്ചു.